എൽ.ഡി.എഫ് ജയിച്ചത് അധികാര ദുര്‍വിനിയോഗത്തിലൂടെ - പിള്ള

തിരുവനന്തപുരം: പാലായിൽ ബി.ഡി.ജെ.എസിനെയും ഘടകകക്ഷികളെയും പരോക്ഷമായി പഴിചാരി ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ . പി.എസ്​. ശ്രീധരൻ പിള്ള. പാലായില്‍ സമുദായാംഗങ്ങള്‍ക്ക് ഇടതുസ്ഥാനാർഥിയോട് അനുഭാവമുണ്ടെന്ന്​ എസ്.എൻ.ഡി.പി യോഗം ജ നറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. ഇത് ബി.ഡി.ജെ.എസി​​െൻറ വോട്ടില്‍ കുറവുവരുത്തിയിട്ടുണ്ടാകും. എൻ.ഡി.എയിൽ ചില പോരായ്മകളുണ്ട്. ഘടകകക്ഷികള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നു​ം അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് അംഗങ്ങള്‍ കുറവുള്ള മണ്ഡലമാണ് പാലാ. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് നിലനിര്‍ത്താനായി​. ആറായിരത്തിലധികം വോട്ട് എൻ.ഡി.എ സ്​ഥാനാർഥിക്ക്​ കുറഞ്ഞെന്നത്​ വസ്തുതയാണ്. മുഖവും മാനവും നഷ്​ടപ്പെടുത്തി വയര്‍ നിറക്കുന്നതിന് തുല്യമാണ് എൽ.ഡി.എഫി​​െൻറ ജയം. അധികാര ദുര്‍വിനിയോഗത്തിലൂടെ നേടിയതാണ്​ ഇൗ ജയമെന്നും പിള്ള പറഞ്ഞു.


Tags:    
News Summary - sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.