മുംബൈയിലേക്കും ഡൽഹിയിലേക്കും സ്പെഷൽ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ

പാലക്കാട്: കേരളത്തിൽ നിന്ന്​ കൊങ്കൺ വഴി മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിവസേനയുള്ള സ്പെഷൽ ട്രെയിനുകൾ ജൂൺ ഒന്നുമുതൽ ഒാടിതുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. 06346 തിരുവനന്തപുരം സെൻട്രൽ- മുംബൈ ലോക്മാന്യ തിലക് സ്പെഷ്യൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 09.30ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 5.45ന് മുംബൈയിലെത്തും. 06345 മുംബൈ ലോക്മന്യ തിലക്-തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ മുംബൈയിൽ നിന്ന് രാവിലെ 11.40ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.25ന് തിരുവനന്തപുരത്ത് എത്തും.

02617എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്‌പെഷൽ ഉച്ചക്ക് 1.15ന് എറണാകുളം ജങ്​ഷനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചക്ക് 1.15ന് നിസാമുദ്ദീനിലെത്തും. 02618 നിസാമുദ്ദീൻ-എറണാകുളം ജങ്​ഷൻ സൂപ്പർഫാസ്റ്റ് സ്‌പെഷൽ രാവിലെ 9.15 ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം 12.15ന് എറണാകുളത്ത് എത്തും. 

തുരന്തോ പ്രതിവാര സ്പെഷൽ ആറു മുതൽ
02284 നിസാമുദ്ദീൻ-എറണാകുളം ജങ്​ഷൻ പ്രതിവാര തുരന്തോ സ്‌പെഷൽ ജൂൺ ആറ് മുതൽ (ശനിയാഴ്ചകളിൽ) രാത്രി 9.15ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാംദിവസം വൈകീട്ട് 4.10ന് എറണാകുളം ജംഗ്ഷനിൽ എത്തും. 02283 എറണാകുളം ജങ്​ഷൻ-നിസാമുദ്ദീൻ പ്രതിവാര തുരന്തോ സ്‌പെഷൽ ജൂൺ ഒമ്പതു മുതൽ(ചൊവ്വാഴ്ചകളിൽ) രാത്രി 11.25ന് എറണാകുളം ജങ്​ഷനിൽ നിന്ന് പുറപ്പെടും.

മൂന്നാംദിവസം വൈകീട്ട് 7.40ന് നിസാമുദ്ദീനിലെത്തും. ജൂൺ പത്തുമുതൽ  പ്രാബല്യത്തിലാവുന്ന, കൊങ്കൺ വഴിയുള്ള െട്രയിനുകളുടെ മൺസൂൺ സമയക്രമമനുസരിച്ച് സ്പെഷൽ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാവും. 

Tags:    
News Summary - speciall trains from kerala to mumbai starts monday- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.