പ്രസവ സുരക്ഷ ഉറപ്പാക്കാൻ ചിലർ വിമുഖത കാണിക്കുന്നു, ഇത് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹികൾ -മുഖ്യമന്ത്രി

തിരുവനന്തപുരം: അശാസ്ത്രീയമായ ഒട്ടേറെ പ്രവണതകൾ സമൂഹത്തിൽ തലപൊക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നും, ചിലർ പ്രസവ സുരക്ഷ ഉറപ്പാക്കുന്നതിന് വിമുഖത കാണിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

തീർത്തും അശാസ്ത്രീയമായ ഒട്ടേറെ പ്രവണതകൾ സമൂഹത്തിൽ തലപൊക്കുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകുമെന്ന് നാം കണ്ടു. പ്രതിരോധിക്കാനാകുന്നത് വാക്സിൻ ഉപയോഗത്തിലൂടെയാണ്. പക്ഷേ, നമ്മുടെ നാട്ടിൽ ചിലർ വലിയ തോതിലുള്ള വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുകയാണ്.

ഏറ്റവു കുറഞ്ഞ ശിശുമരണ നിരക്കും, മാതൃ മരണ നിരക്കുമെല്ലാം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞ്. ഗർഭകാലത്തും പ്രസവത്തിലും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിലൂടെയാണ് ഇതെല്ലാം നേടുന്നത്. പക്ഷേ, ആ സുരക്ഷ ഉറപ്പാക്കുന്നതിന് ചിലർ കാണിക്കുന്ന വിമുഖത, ഒറ്റപ്പെട്ടതാണെങ്കിലും ആ വിമുഖതയുടെ ഫലമായി ജീവൻ വെടിയേണ്ടി വന്ന ഹതഭാഗ്യയായ സഹോദരിയുടെ ദയനീയ ചിത്രം നാടിന് കാണേണ്ടതായി വന്നു. ഇത്തരത്തിലുള്ള പ്രവണതകൾ നാട്ടിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. യാഥാർത്ഥത്തിലുള്ള സാമൂഹ്യദ്രോഹികളാണ് ഈ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് ഗൗരവമായി കണ്ട് അവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ സാധിക്കണം -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Some are reluctant to ensure childbirth safety says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.