യു.​എ.​പി.​എ: പൊ​ലീ​സ്​ ക​ണ്ടെ​ത്ത​ൽ സ്വാ​ഗ​താ​ർ​ഹം –സോ​ളി​ഡാ​രി​റ്റി

കോഴിക്കോട്: കേരളത്തിലെ യു.എ.പി.എ കേസുകളിൽ 42 എണ്ണം നിലനിൽക്കുന്നതല്ലെന്ന സംസ്ഥാന പൊലീസ്  മേധാവി അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ സ്വാഗതാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ  സെക്രട്ടറി സാദിഖ് ഉളിയിൽ. പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരു  വസ്തുതയാണിത്. കസ്റ്റഡിയിലകപ്പെടുന്ന ഏതൊരു വ്യക്തിക്കുനേരെയും നിർദയമായി പ്രയോഗിക്കപ്പെടുന്ന കാടൻ  നിയമമായി യു.എ.പി.എ മാറിയിരിക്കുന്നു.

ഭരണകൂടത്തിനും പൊലീസിനും തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾ  നടപ്പാക്കാനുള്ള വഴിയായും ഇൗ നിയമം മാറുന്നുണ്ട്. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരെ  രാജ്യത്ത് ഉടലെടുക്കുന്ന ജനകീയ സമരങ്ങളെയും അവരുടെ ശബ്ദങ്ങളെയും അമർച്ചചെയ്യാനും അധികാരികൾ  പ്രയോഗിക്കുന്നത് യു.എ.പി.എയാണ്. ഭരണകൂടത്തിെൻറ ഇത്തരം കിരാതവാഴ്ചകളുടെ ദുരന്തഫലമാണ്  അന്യായമായി യു.എ.പി.എ ചാർത്തപ്പെട്ടു എന്ന് ഇപ്പോൾ പൊലീസ് തന്നെ കണ്ടെത്തിയ കേസുകൾ.

ഇത്തരം  യാഥാർഥ്യം മുന്നിൽവെച്ചുകൊണ്ട് കേരളത്തിൽ യു.എ.പി.എ ചാർത്തില്ലെന്ന ഉറച്ച നിലപാടെടുക്കാൻ ഇടതുപക്ഷ  സർക്കാർ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

 

Tags:    
News Summary - solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.