കോട്ടയം: കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എയെ പിറവം മണ്ഡലത്തിൽ വീണ്ടും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സംസ്ഥാന ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. യു.ഡി.എഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിൽ തിരിച്ചുവരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയ വീടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി.ഡി. ജോസഫ്, കെ.ആർ. ഗിരിജൻ, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി.എസ്. ജെയിംസ്, കല്ലട ഫ്രാൻസിസ്, കോശി തുണ്ടുപറമ്പിൽ, സി. വീരാൻകുട്ടി, ടോമി ജോസഫ്, ആർ. രാജശേഖരൻപിള്ള, ഇ.എം. മൈക്കിൾ, പി.എം. ഏലിയാസ്, സാബു മുതിരക്കാലായിൽ, വി.ഡി. ഉലഹന്നാൻ, മത്തായി മണ്ണപ്പിള്ളി, എം.എ. ഷാജി, കെ.എം. ജയന്തി, നെടുവത്തൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.