എട്ടു സ്ഥാനാർഥികളെകൂടി പ്രഖ്യാപിച്ച്​ ട്വന്റി 20

കി​ഴ​ക്ക​മ്പ​ലം: എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ട്വ​ന്‍റി 20 എ​ട്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ​കൂ​ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​മാ​ലി, തൃ​പ്പൂ​ണി​ത്തു​റ, പെ​രു​മ്പാ​വൂ​ര്‍, ഏ​റ്റു​മാ​നൂ​ര്‍, ചാ​ല​ക്കു​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ, പി​റ​വം, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻ.​ഡി.​എ​ക്കു​​വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​വ​രെ​യാ​ണ്​ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ്​ സാ​ബു എം. ​ജേ​ക്ക​ബ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

അ​ങ്ക​മാ​ലി​യി​ല്‍ പ്രോ​മി കു​ര്യാ​ക്കോ​സാ​ണ്​ സ്ഥാ​നാ​ർ​ഥി. ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്റ് രം​ഗ​ത്ത് കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​കം പ്ര​വ​ര്‍ത്ത​ന​പാ​ര​മ്പ​ര്യ​മു​ള്ള പ്രോ​മി, സോ​ഷ്യ​ല്‍മീ​ഡി​യ ഇ​ന്‍ഫ്ലു​വ​ന്‍സ​ര്‍ കൂ​ടി​യാ​ണ്. ന​ടി​യും 10 വ​ര്‍ഷ​മാ​യി ബി.​ജെ.​പി വേ​ദി​ക​ളി​ലെ സ്ഥി​രം​സാ​ന്നി​ധ്യ​വു​മാ​യ ല​ക്ഷ്മി പ്രി​യ​യാ​ണ്​ പെ​രു​മ്പാ​വൂ​രി​ൽ മ​ത്സ​രി​ക്കു​ക. താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​ണ്ർ. സി​നി​മ, സീ​രി​യ​ല്‍ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ഞ്ജ​ലി നാ​യ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ മ​ത്സ​രി​ക്കും. ന​ടി​യും ന​ര്‍ത്ത​കി​യു​മാ​യ വീ​ണാ നാ​യ​രാ​ണ്​ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി.

ട്വ​ന്റി 20 സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ. ചാ​ര്‍ളി പോ​ൾ ചാ​ല​ക്കു​ടി​യി​ലും ഡോ. ​വ​ര്‍ഗീ​സ് ജോ​ര്‍ജ് കൊ​ടു​ങ്ങ​ല്ലൂ​രി​ലും കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം കോ​ഓ​ഡി​നേ​റ്റ​റും സം​രം​ഭ​ക​നു​മാ​യ ജി​ബി അ​ബ്രാ​ഹാം പി​റ​വ​ത്തും തോ​മ​സ് കെ. ​സാ​മു​വ​ല്‍ (ബ്ല​സ​ന്‍) റാ​ന്നി​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​കും.

Tags:    
News Summary - Twenty20 announces eight more candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.