സര്‍ക്കാര്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കരുത് –സോളിഡാരിറ്റി

കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തില്‍ പത്തു ശതമാനം വിദേശ മദ്യഷാപ്പുകള്‍ പൂട്ടില്ളെന്ന പുതിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യവിഷയത്തില്‍ വെള്ളംചേര്‍ക്കുമെന്ന് മതസംഘടനകളും സാമൂഹിക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട മദ്യനയത്തില്‍ മാറ്റം വരുത്തില്ളെന്ന് ഇടതുപക്ഷ മുന്നണി പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ ഈ പ്രസ്താവനയെ അട്ടിമറിക്കുന്നതാണ് പുതിയ സര്‍ക്കാറിന്‍െറ തീരുമാനം. ഇതാകട്ടെ, ഇടതുപക്ഷ സര്‍ക്കാറിന്‍െറ മദ്യത്തോടുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെതിരായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    
News Summary - solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.