കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി കുറ്റാരോപിതര്‍ക്കെതിരെ യു.എ.പി.എ ചാര്‍ത്തുന്ന പൊലീസ് നടപടി സംബന്ധിച്ച് പൊലീസിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലത്തെിയതിനുശേഷം സംസ്ഥാനത്ത് യു.എ.പി.എ കേസുകളുടെ എണ്ണം വര്‍ധിച്ചു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തകനായ രതീഷിനെതിരെയും നദീറിനെതിരെയും കഴിഞ്ഞദിവസങ്ങളില്‍ യു.എ.പി.എ പ്രകാരം കേസെടുത്തു.
യു.എ.പി.എ സര്‍ക്കാര്‍ നയമല്ളെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും സംഘ്പരിവാറിനെതിരെ പൊതുവേദിയില്‍ സാംസ്കാരിക പ്രഭാഷണം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി പൊലീസിനു മുന്നില്‍ നിസ്സഹായനാണെങ്കില്‍ അക്കാര്യം ജനങ്ങളോട് തുറന്നുപറയണം. സംഘ്പരിവാര്‍ തിരക്കഥക്കനുസരിച്ചാണ് പൊലീസ് നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരത്തെ സിനിമാ തിയറ്ററുകളിലെ പൊലീസ് അതിക്രമം, ദേശീയതാ വിമര്‍ശനം നടത്തിയെന്നാരോപിച്ച് കമല്‍ സി. ചവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്, കൊല്ലപ്പെട്ട കുപ്പുദേവരാജിന്‍െറ സഹോദരനോടുള്ള ക്രൂരമായ നടപടി എന്നിവ ഈ സംശയം സാധൂകരിക്കുന്നു.
സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍, സമദ് കുന്നക്കാവ്, മിര്‍സാദുര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.