സോളാർ കമീഷൻ ഇന്ന്​ റിപ്പോർട്ട്​ സമർപ്പിച്ചേക്കും


കൊ​ച്ചി: സോ​ളാ​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച ജ​സ്​​റ്റി​സ് ജി. ​ശി​വ​രാ​ജ​ന്‍ ക​മീ​ഷ​ന്‍ ചൊ​വ്വാ​ഴ്​​ച സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചേ​ക്കും. ക​മീ​ഷ​​െൻറ കാ​ലാ​വ​ധി സെ​പ്​​റ്റം​ബ​ർ 27ന്​ ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​ദി​വ​സം മു​േ​മ്പ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന.
2015 ജ​നു​വ​രി 12ന് ​ആ​രം​ഭി​ച്ച സാ​ക്ഷി​വി​സ്താ​രം 2017 ഫെ​ബ്രു​വ​രി 15നാ​ണ് അ​വ​സാ​നി​ച്ച​ത്. 216 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 893 രേ​ഖ​ക​ള്‍ ക​മീ​ഷ​ന്‍ അ​ട​യാ​ള​പ്പെ​ടു​ത്തി. സോ​ളാ​ര്‍ ത​ട്ടി​പ്പും അ​നു​ബ​ന്ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്​​ത​മാ​യി​രി​ക്കെ ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​േ​മ്പാ​ൾ 2013 ഒ​ക്ടോ​ബ​ര്‍ 28നാ​ണ് റി​ട്ട.​ജ​സ്​​റ്റി​സ് ജി.​ശി​വ​രാ​ജ​നെ അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​യി നി​ശ്ച​യി​ച്ച​ത്. 

ലൈം​ഗി​ക​മാ​യി ത​ന്നെ ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നും ഒ​രു എ​ൻ.​ആ​ർ.​ഐ വ്യ​വ​സാ​യി​യി​ൽ ​നി​ന്നും മ​റ്റൊ​രു ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യി​ൽ​ നി​ന്നും ക​മീ​ഷ​ൻ ല​ഭി​ക്കാ​ൻ  ഇ​ട​നി​ല​ക്കാ​രി​യാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നു​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ സ​രി​ത നാ​യ​ർ ക​മീ​ഷ​ന് മൊ​ഴി ന​ൽ​കി​യ​ത്. മ​ന്ത്രി​സ​ഭ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ സ​രി​ത ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ​യാ​യി സീ​ൽ ചെ​യ്ത ക​വ​റു​ക​ളി​ൽ അ​വ​ർ തെ​ളി​വു​ക​ളും ഹാജരാക്കി. ക​മീ​ഷ​നി​ൽ ​നി​ന്നു പ്ര​തി​കൂ​ല​മാ​യ റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മുൻ മുഖ്യമന്ത്രി ഉ​മ്മ​ൻചാ​ണ്ടി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യേ​ണ്ടി​വ​രും.

കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഇടക്കാല ഹരജിയിൽ വിധി പറയുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റിയിരുന്നു. കേസിൽ ഉമ്മൻ ചാണ്ടി അഞ്ചാം പ്രതിയാണ്. സ്കോസ എജുക്കേഷനൽ കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ഡെൽജിത്, സ്കോസ കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റു പ്രതികൾ. 

Tags:    
News Summary - Solar Commission Report Submit Tommoorrow-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.