കൈ കൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടത്തിൽ, ഗൗനിക്കാതെ നടന്ന് നീങ്ങി രമേശ് ചെന്നിത്തല

കോട്ടയം: ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അവഗണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. മാധ്യമങ്ങൾ പകർത്തിയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

രമേശ് ചെന്നിത്തല വരുന്നത് കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കസേരിയിൽനിന്ന് എഴുന്നേൽക്കുകയായിരുന്നു. ഇത് രമേശ് ചെന്നിത്തല കണ്ടെങ്കിലും രാഹുലിനെ ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു.

പാർട്ടിയിൽനിന്ന് പുറത്താണെങ്കിലും എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, എം.കെ രാഘവൻ തുടങ്ങിയ നേതാക്കൾ ഇരുന്ന നിരയിൽ തന്നെയായിരുന്നു രാഹുലും ഇരുന്നത്. 

Tags:    
News Summary - Ramesh Chennithala walked away without paying any attention to Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.