ഡോ. വി. ജയരാജ്, വി.സി. അനിൽകുമാർ
കോഴിക്കോട്: സാംസ്കാരിക-രാഷ്ട്രീയ, ഗ്രന്ഥശാല പ്രവര്‍ത്തകനായിരുന്ന എ.പി. പാച്ചരുടെ സ്മരണയ്ക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ആരോഗ്യ പ്രവർത്തകനുള്ള പുരസ്കാരം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനും കോഴിക്കോട് സ്വദേശിയുമായ ഡോ. വി. ജയരാജനാണ്.
മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം കൊല്ലം സ്വദേശിയും റിട്ട. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമായ വി.സി. അനിൽകുമാർ രചിച്ച വൈദ്യുതി സുരക്ഷയും ഉപയോഗവും എന്ന ഗ്രന്ഥത്തിനുമാണ്. 15,000 രൂപ വീതവും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ആറിന് അട്ടപ്പാടിയിൽ പത്മശ്രീ നഞ്ചിയമ്മ സമ്മാനിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.