സീസൺ ടിക്കറ്റ് ഇനി മുതൽ യു.ടി.എസ് ആപ്പിൽ ലഭിക്കില്ല; പകരം റെയിൽ വൺ ആപ്പ് ഉപയോഗിക്കാൻ റെയിൽവേ നിർദ്ദേശം

തിരുവനന്തപുരം: റെയിൽവേ ആപ്പായ യു.ടി.എസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി മുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. പകരം സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും പുതുക്കുന്നതിനും റെയിൽവേയുടെ പുതിയ ആപ്പായ റെയിൽ വൺ ഉപയോഗിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് റയിൽ വേ.

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ആപ്പാണിത്. നിലവിൽ യു.ടി.എസ് ആപ്പ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിൽ ഓപ്ഷനിൽ അത് നിലനിൽക്കും. അതേസമയം യു.ടി.എസ് ആപ്പിൽ മറ്റ് സേവനങ്ങൾ ലഭിക്കുന്നത് തുടരും.

Tags:    
News Summary - Season tickets will no longer be available on the UTS app; instead, users are advised to use the Rail One app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.