തനിക്കെതിരെ സാക്ഷികളാരും മൊഴി നൽകിയിട്ടില്ല- ഉമ്മൻചാണ്ടി

തിരുവനന്തപുരം: തെറ്റ് ചെയ്യാത്തതുകണ്ട് ഒരു അന്വേഷണത്തേയും ഭയക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്ത മുഖ്യമന്ത്രിയെ അദ്ദേഹം വിമർശിച്ചു.

സ്വതന്ത്ര നിലപാടുള്ള ഒരു സാക്ഷിയും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയൻ അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. എന്നാൽ ആർക്കും പത്രങ്ങളിൽ വന്നതിന് അപ്പുറത്ത് ഒരു രേഖയും തെളിവും ആരും സമർപ്പിക്കാൻ ഉണ്ടായിരുന്നില്ല. തനിക്കോ യു.ഡി.എഫിനോ കോൺഗ്രസിനോ ഒരു അന്വേഷണത്തെയും ഭയമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ ഭയക്കേണ്ട കാര്യമുള്ളൂ എന്നും ഉമ്മൻചാണ്ടി ചോദിച്ചു.

ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം. എങ്കിലേ കമ്മീഷന്‍റെ നിഗമനങ്ങളെന്തെന്ന് അറിയാൻ കഴിയൂ. സരിത കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാൽസംഗത്തിന് കേസെടുത്തതിനെയും ഉമ്മൻചാണ്ടി വിമർശിച്ചു. കത്ത് കൃത്രിമമായി തയ്യാറാക്കിയതാണെന്നായിരുന്നു ഉമ്മചാണ്ടിയുടെ ആരോപണം. ഏത് അന്വേഷണത്തേയും നേരിടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    
News Summary - Solar case-Oommen chandy-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.