തിരുവനന്തപുരം: കടബാധ്യതയിൽ മുങ്ങിനിൽക്കുന്ന സൊസൈറ്റി ഭൂമികൾ വിൽക്കാൻ വ്യവസ്ഥകളിൽ ഇളവുനൽകി റവന്യൂ വകുപ്പ്. കണ്ണൂർ തലശ്ശേരിയിലെ പട്ടികജാതി-വർഗ സൊസൈറ്റിക്കുവേണ്ടി റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ വ്യവസ്ഥകളിൽ ഇളവു നൽകി ഉത്തരവിറക്കി. ഈ ഉത്തരവിെൻറ പിൻബലത്തിൽ സംസ്ഥാനത്ത് നിരവധി സൊസൈറ്റികൾ ഭൂമി വിൽപനക്കായി സർക്കാറിനെ സമീപിക്കാൻ ഇതോടെ സാഹചര്യമൊരുങ്ങി. കണ്ണായ സ്ഥലങ്ങളിലാണ് അടഞ്ഞുകിടക്കുന്ന സൊസൈറ്റികളിൽ പലർക്കും ഭൂമിയുള്ളത്.
തലശ്ശേരി താലൂക്കിൽ പട്ടികജാതി-വർഗ പ്രിൻറിങ് ആൻഡ് ബുക്ക് ബയൻറിങ് ഇൻഡസ്ട്രിയൽ (വർക്ക് ഷോപ് ) കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിെൻറ 10 സെൻറ് ഭൂമി വിൽക്കാനാണ് അനുമതി നൽകിയത്. നേരത്തേ ഭൂമിയിൽ സൊസൈറ്റി കെട്ടിടം നിർമിക്കുകയും പ്രിൻറിങ് സ്ഥാപനം ആരംഭിക്കുകയും ചെയ്തിരുന്നു. പട്ടികജാതി-വർഗവിഭാഗത്തിൽപ്പെട്ട 11 പേർക്ക് ഇവിടെ തൊഴിലും നൽകി. എന്നാൽ, നടത്തിപ്പിലെ കെടുകാര്യസ്ഥതമൂലം 2007 മുതൽ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. ഒടുവിൽ 27 ലക്ഷത്തോളം രൂപയുടെ കടബാധ്യതയിലായി സ്ഥാപനം.
സ്ഥാപനത്തിെൻറ കൊടുവള്ളിയിെല ഭൂമി വിറ്റാൽ മാത്രമേ കടബാധ്യതകൾ തീർക്കാൻ സാധിക്കുകയുള്ളൂവെന്ന് സൊസൈറ്റി അധികൃതർ സർക്കാറിനോട് അപേക്ഷിച്ചു. കണ്ണൂർ കലക്ടറും വ്യവസായ വാണിജ്യ ഡയറക്ടറും വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്ന് സർക്കാറിന് ശിപാർശ ചെയ്തു. ഇതിനെത്തുടർന്ന് സർക്കാർ കൈമാറാൻ പാടില്ലെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയായിരുന്നു. എന്നാൽ, ഇതു ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.