ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബാൾ കളിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
ഉടൻതന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15ന് വിദേശത്തേക്ക് മടങ്ങാനിരിക്കേയാണ് ദാരുണ സംഭവം. തൃശൂർ വെങ്ങിണിശ്ശേരിയിൽ വൈകീട്ട് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇടിമിന്നലേറ്റു. ഇവരിൽ രണ്ടുപേരുടെ പൊള്ളൽ സാരമാണ്. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവർക്കാണ് മിന്നലേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.