ശബരിമല കേസിൽ ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല കേ​സി​ൽ അ​പ്ര​സ​ക്ത​വും വി​ഷ​യ​ത്തി​ന് പു​റ​ത്തു​ള്ള​തു​മാ​യ വാ​ദം ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​വും പ്ര​മാ​ദ കേ​സു​ക​ളി​ൽ സം​ഘ്പ​രി​വാ​റി​ന്റെ പ​തി​വ് വ്യ​വ​ഹാ​രി​യു​മാ​യ അ​ഡ്വ. അ​ശ്വ​നി ക​ു​മാ​ർ ഉ​പാ​ധ്യാ​യ​യെ സു​​പ്രീം​കോ​ട​തി ശാ​സി​ച്ചു. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വാ​ദം പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ഒ​മ്പ​തം​ഗ ബെ​ഞ്ച് അ​ശ്വി​നി ഉ​പാ​ധ്യാ​യ​യോ​ട് നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു.

‘ഹി​ന്ദു ധ​ർ​മം’ മ​റ്റു മ​ത​ങ്ങ​ളേ​ക്കാ​ൾ വ​ലു​താ​ണെ​ന്നും മ​ത​ങ്ങ​ളാ​ണ് സം​ഘ​ട്ട​ന​ങ്ങ​ളു​ടെ ഉ​റ​വി​ട​മെ​ന്നും 2000 വ​ർ​ഷം​കൊ​ണ്ട് ഭാ​ര​തം 25 ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്ക​പ്പെ​ട്ടു​വെ​ന്നും 200 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഭാ​ര​തം ഏ​ഴ് രാ​ജ്യ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു​വെ​ന്നു​മെ​ല്ലാ​മാ​യി​രു​ന്നു ബി.​ജെ.​പി നേ​താ​വി​ന്റെ വാ​ദം.

ഓ​രോ പ്ര​വൃ​ത്തി​ക്കും പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നും ശ​ബ​രി​മ​ല വി​ധി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കാ​ണേ​ണ്ടി​വ​രു​മെ​ന്നും ​ഉ​പാ​ധ്യാ​യ ഓ​ർ​മി​പ്പി​ച്ചു. അ​ടു​ത്ത 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാം ​ചൈ​ന, സിം​ഗ​പ്പൂ​ർ അ​ല്ലെ​ങ്കി​ൽ ജ​പ്പാ​ൻ പോ​ലു​ള്ള ശാ​സ്ത്രീ​യ​മാ​യി സം​യോ​ജി​ക്ക​പ്പെ​ട്ട രാ​ജ്യ​മാ​യി മാ​റു​മോ അ​ത​ല്ല പാ​കി​സ്താ​നോ അ​ഫ്ഗാ​നി​സ്താ​നോ ബം​ഗ്ലാ​ദേ​ശോ ആ​യി മാ​റു​മോ എ​ന്ന​താ​ണ് ​ചോ​ദ്യം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ക​ട​മെ​ടു​ത്ത ചി​ല പാ​ശ്ചാ​ത്യ ഭ​ര​ണ​ഘ​ട​ന​ക​ളി​ൽ​പോ​ലും മ​തം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​മാ​യ​ണം, വി​ഷ്ണു പു​രാ​ണം, ഭ​ഗ​വ​ദ്ഗീ​ത എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​ദ്ദേ​ഹം, ഈ ​ഗ്ര​ന്ഥ​ങ്ങ​ളി​ലൊ​ന്നും അ​വ​രെ പി​ന്തു​ട​രാ​ത്ത ഒ​രാ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്ന് പ്ര​സ്താ​വി​ക്കു​ന്നി​ല്ലെ​ന്ന് വാ​ദി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും ച​ർ​ച്ച ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ന​പ്പു​റ​ത്തേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ജ​സ്റ്റി​സ് മ​ഹാ​ദേ​വ​ൻ ഇ​ട​പെ​ട്ടു. എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും കോ​ട​തി​യി​ൽ വ​ന്ന് ഒ​ന്ന് മ​റ്റൊ​ന്നി​ന് മു​ക​ളി​ലാ​ണെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന പ്ര​തി​ക​രി​ച്ചു. തു​ട​ർ​ന്ന് ഉ​പാ​ധ്യാ​യ വീ​ണ്ടും ഹി​ന്ദു മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കാ​ണി​ച്ച് ആ​ദ്യ​ത്തെ അ​വ​കാ​ശ​വാ​ദം ആ​വ​ർ​ത്തി​ച്ച​തോ​ടെ നി​ങ്ങ​ളെ ത​ട​യേ​ണ്ടി​വ​രു​മെ​ന്ന് പ​റ​ഞ്ഞ് ജ​സ്റ്റി​സ് അ​മാ​നു​ല്ല​യും ഇ​ട​പെ​ട്ടു.

എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും അ​തി​ന്റേ​താ​യ ധ​ർ​മ​മു​ണ്ടെ​ന്നും ഒ​രു മ​ത​വും മ​റ്റൊ​ന്നി​നേ​ക്കാ​ൾ ശ്രേ​ഷ്ഠ​മ​ല്ലെ​ന്നും എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും കോ​ട​തി ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Sabarimala Case: Supreme Court Reprimands BJP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.