ശോഭസുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി; മോദി കേരളത്തിലെ സംഘടന പ്രശ്നത്തിൽ ഇടപെടുമെന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി മോദിയുമായി ബി.ജെ.പി നേതാവ് ശോഭസുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നാണ് അവർ പ്രതികരിച്ചത്.

സം​സ്ഥാ​ന​ത്തെ വി​ക​സന​കാ​ര്യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബി.​ജെ​.പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കാത്തതിനാൽ മോ​ദി കേ​ര​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

കെ. ​സു​രേ​ന്ദ്ര​ൻ ബി.​ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തു​മു​ത​ലാ​ണ് ശോ​ഭ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ൽ ജെ.​പി. ന​ഡ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ഒ​ഴി​ച്ചാ​ൽ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ബി​.ജെ​.പി​യു​ടെ ഒ​രു പ​രി​പാ​ടി​യി​ലും ശോ​ഭ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Tags:    
News Summary - Sobhasurendran meets; Indications are that Modi will intervene in the organizational issue in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.