ചേര്‍ത്തല: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗത്തോട് കൂറുപുലര്‍ത്തുകയും സഹകരിക്കുകയും ചെയ്യുന്ന സ്ഥാനാർഥിക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ ചെങ്ങന്നൂരിലെ യൂനിയനുകള്‍ക്ക് നിർദേശം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്തുണ ഏത് സ്ഥാനാർഥിക്ക് നല്‍കണമെന്ന കാര്യത്തില്‍ യോഗം കൗണ്‍സില്‍ ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ തീരുമാനം വാർത്തലേഖകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിെൻറ നയത്തോട് യോജിക്കുന്നവര്‍ക്ക് വോട്ട് നല്‍കും. എസ്.എൻ.ഡി.പി ഒരു മുന്നണിക്കും ഒപ്പം നില്‍ക്കുന്നില്ല. കൂറുപുലർത്തുന്ന സ്ഥാനാർഥിയെന്ന് പറയുന്നതിെൻറ അർഥം അവിടത്തെ സമുദായ അംഗങ്ങൾക്ക് മനസ്സിലാകും. സമുദായത്തിെൻറ ഉന്നമനമാണ് യോഗത്തിെൻറ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എക്ക് ഒപ്പംനിന്നത് അവര്‍ സാമൂഹികനീതി നടപ്പാക്കുമെന്ന് പറഞ്ഞതു കൊണ്ടാണ്.
എൻ.ഡി.എയുടെ പ്രവര്‍ത്തനം ജാതീയപരമാണെന്ന് പറയുന്നത് തെറ്റാണ്. പ്രചാരണത്തില്‍ അവിടെ മൂന്ന് മുന്നണികളും തുല്യനിലയിലാണ്. എസ്.എൻ.ഡി.പിക്ക് ചെങ്ങന്നൂരില്‍ 45,000 വോട്ടുണ്ട്. ആര് ജയിച്ചാലും അവകാശവാദമുന്നയിക്കില്ല. താൻ എട്ടുകാലി മമ്മൂഞ്ഞാകില്ല. പിണറായി കരുണാകരനെപ്പോലെ ശക്തനായ ഭരണാധികാരിയും അണികൾക്ക് ഭയമുള്ളയാളുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.