കുത്തിയോട്ടത്തിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ശിവസേന മാർച്ച്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല യോടനുബന്ധിച്ചുള്ള കുത്തിയോട്ട ചടങ്ങിനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് ശിവസേന ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കമിഷൻ ഒാഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു.

കുത്തിയോട്ടം കുട്ടികൾക്ക് നേരെയുള്ള അവകാശ ലംഘനമാണെന്ന് കാട്ടി ഡി.ജി.പി ആർ.ശ്രീലേഖ തന്‍റെ ബ്ലോഗിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശാ കമിഷൻ കേസെടുത്തത് അതേസമയം ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ചു പറയേണ്ടതാണെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - sivasena march against kuthiyottam case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.