ശാന്ത, വിജയമ്മ

മരണത്തിലും ഒരുമിച്ച്; റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം

പൂന്തുറ (തിരുവനന്തപുരം): തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. തിരുവല്ലം ഇടയാര്‍ പുതുവയല്‍ വീട്ടില്‍ ശാന്ത (72) , വിജയമ്മ (63) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ തിരുവല്ലം പാലത്തിന് സമീപം കരിമ്പുവിള ജങ്ഷനിലായിരുന്നു അപകടം. തിരുവല്ലത്തെ സര്‍വിസ് റോഡില്‍നിന്ന് കയറി ഇരുവരും കൈകള്‍ കോർത്തുപിടിച്ച് ബൈപാസ് റോഡ് മുറുച്ചുകടക്കുകയായിരുന്നു. കോവളം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലക്ക് സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബുവാണ് ശാന്തയുടെ ഭാര്‍ത്താവ്. മക്കള്‍: ഇന്ദുലേഖ, അനില്‍കുമാര്‍, ചിത്ര. ശശിയാണ് വിജയമ്മയുടെ ഭര്‍ത്താവ്. മകന്‍: സാബു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബൈക്ക് ഓടിച്ചയാളെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - മരണത്തിലും ഒരുമിച്ച്; റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.