തിരുവനന്തപുരം: എസ്.ഐ.ആറിലെ കരട് പട്ടികയിൽ ഉൾപ്പെട്ടവരും എന്നാൽ മാപ്പ് ചെയ്യാനാകാത്തവരുമായ പ്രവാസികളുടെ കാര്യത്തിൽ ഓൺലൈൻ വഴിയോ അംഗീകൃത പ്രതിനിധികൾ വഴിയോ ഹിയറിങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യം.
വ്യക്തിയോ മാതാപിതാക്കളോ 2002ലെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ കമീഷൻ നിഷ്കർഷിച്ച രേഖകളുമായി ഇ.ആർ.ഒമാർക്ക് മുന്നിൽ ഹിയറിങ്ങിന് ഹാജരാകണമെന്നാണ് വ്യവസ്ഥ.
നിശ്ചിത ദിവസം നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നാൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടും. ഇത് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബദൽ സംവിധാനങ്ങൾ സ്വീകരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.ഖേൽക്കരെ നേരിൽ കണ്ട് സമർപ്പിച്ച നിവേദനത്തിൽ ഹാരീസ് ബീരാൻ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.