തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിയുടെ ഡോക്ടറായ അമ്മയുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിന് നേരെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധുമായി രംഗത്തെത്തിയത്.
നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിന്‍റെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രം സിദ്ധാർഥന്‍റെ കുറക്കോട്ടെ വീടിന് സമീപമാണ് പ്രവർത്തിക്കുന്നത്. ഇവരുടെ മകൻ കേസിലെ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
പ്രാക്ടീസ് ചെയ്യുന്ന മുറിയിലേക്ക് കയറിയ പ്രതിഷേധക്കാർ ഡോക്ടറുടെ നെയിം ബോർഡ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.