കോളജ് ഡീൻ എം.കെ. നാരായണന്‍

സിദ്ധാർഥന്റെ മരണം: കോളജ് ഡീനിനെയും അസി.വാർഡനെയും സസ്പെൻഡ് ചെയ്തു

വൈ​ത്തി​രി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡ​ന്റെ ചു​മ​ത​ല​യു​ള്ള ഡീ​നി​നെ​യും അ​സി​സ്റ്റ​ന്റ് വാ​ർ​ഡ​നെ​യും വൈ​സ് ചാ​ൻ​സ​ല​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഡീ​ൻ ഡോ. ​എം.​കെ. നാ​രാ​യ​ണ​ൻ, അ​സി. വാ​ർ​ഡ​ന്റെ ചു​മ​ത​ല​യു​ള്ള ഡോ. ​ആ​ർ. കാ​ന്ത​നാ​ഥ​ൻ എ​ന്നി​വ​രെ​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി.​സി. ശ​ശീ​ന്ദ്ര​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന കോ​ള​ജ് ഡീ​നി​ന്റെ​യും അ​സി. വാ​ർ​ഡ​ന്റെ​യും വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഗ​വ​ർ​ണ​ർ സ​സ്​​പെ​ൻ​ഡ് ചെ​യ്ത വൈ​സ് ചാ​ൻ​സ​ല​ർ​ക്കു പ​ക​രം ചു​മ​ത​ല​യേ​റ്റ വൈ​സ് ചാ​ൻ​സ​ല​റാ​ണ് ര​ണ്ടു​പേ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്ന​ത്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു ക​ണ്ടാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി.

കോ​ള​ജി​ലെ ആ​ന്റി റാ​ഗി​ങ് ക​മ്മി​റ്റി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ 19 വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മു​ള്ള തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ന്റി റാ​ഗി​ങ് സ്ക്വാ​ഡ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി വൈ​സ് ചാ​ൻ​സ​ല​റു​ടെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വൈ​സ് ചാ​ൻ​സ​ല​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത ഡീ​ൻ ഡോ. ​എം.​കെ. നാ​രാ​യ​ണ​നെ​യും കേ​സി​ൽ പ്ര​തി​യാ​ക്കി​യേ​ക്കും. ഡോ. ​നാ​രാ​യ​ണ​നെ​തി​രേ തു​ട​ക്കം മു​ത​ൽ ത​ന്നെ സി​ദ്ധാ​ർ​ഥ​ന്റെ കു​ടും​ബം ഉ​ൾ​പ്പ​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

മ​ര​ണം മൂ​ടി​വെ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും വി​വ​രം കു​ടും​ബ​ത്തെ​പ്പോ​ലും അ​റി​യി​ച്ചി​ല്ലെ​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​യ​ർ​ന്ന​ത്. കൂ​ടാ​തെ, സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണം ഡീ​നി​നെ ത​ള്ളി വൈ​സ് ചാ​ൻ​സ​ല​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡീ​നി​നെ കൂ​ടി കേ​സി​ൽ ഉ​ൾ​പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

അ​സി. വാ​ർ​ഡ​ൻ ഡോ. ​കാ​ന്ത​നാ​ഥ​ന്റെ ഭാ​ര്യ ഡോ. ​വി​ന​യ സി. ​ദാ​മു​വും ബോ​ർ​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് മെ​മ്പ​ർ കൂ​ടി​യാ​യ ഡോ. ​ലീ​ബ ചാ​ക്കോ​യു​മാ​ണ് വ​നി​ത ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​ർ. സി​ദ്ധാ​ർ​ഥ​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച പെ​ൺ​കു​ട്ടി ന​ൽ​കി​യ​തെ​ന്ന് പ​റ​യു​ന്ന പ​രാ​തി​യു​ടെ പി​ന്നി​ൽ ലേ​ഡീ​സ് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​രാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​തി​നി​ടെ, സി​ദ്ധാ​ർ​ഥ​നെ മൃ​ഗീ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​പ്പോ​ൾ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത് നാ​ല് പേ​രാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ആ​ർ.​എ​സ്. കാ​ശി​നാ​ഥ​ൻ, സി​ൻ​ജോ ജോ​ൺ​സ​ൺ, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ ഇ​ഹ്സാ​ൻ, കെ. ​അ​രു​ൺ എ​ന്നി​വ​രാ​ണ് സി​ദ്ധാ​ർ​ഥ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 

Tags:    
News Summary - Siddharth's death: College dean and assistant warden suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.