കോളജ് ഡീൻ എം.കെ. നാരായണന്‍
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച കാരണം കാണിക്കൽ നോട്ടീസിന് കോളജ് ഡീനും അസിസ്റ്റന്റ് വാർഡനും നൽകിയ മറുപടി വൈസ് ചാൻസലർ തള്ളി. വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചില്ലെന്ന കോളജ് ഡീൻ എം.കെ. നാരായണന്‍റെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥന്‍റെയും വിശദീകരണമാണ് വി.സി. പി.സി. ശശീന്ദ്രൻ തള്ളിയത്.
സിദ്ധാർഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഡീനും അസിസ്റ്റന്റ് വാർഡനും വിശദീകരിക്കുന്നത്. സിദ്ധാർഥന്‍റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോവുകയും അതിന് ശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്തെന്നും മറുപടിയിൽ പറയുന്നു.
കോളജ് ഡീനിന്‍റെയും അസിസ്റ്റന്‍റ് വാർഡന്‍റെയും വിശദീകരണം തൃപ്തികരമല്ലെന്നാണ് വി.സിയുടെ നിലപാട്. മറുപടി ലഭിച്ചെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വി.സി മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.