Posted On
date_range Updated On
date_range സിദ്ധാർഥിന്റെ മരണം; കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാവിന്‍റെ ഹരജി
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാവിന്‍റെ ഹരജി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജിയെ എതിർത്താണ് മാതാവ് ഷീബയുടെ ഹരജി.
സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലൂടെ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളുടെ പങ്ക് വ്യക്തമാണെന്ന് ഹരജിയിൽ പറയുന്നു. റാഗിങ് അടക്കം അതിക്രൂരമായ ആക്രമണമാണ് മകന് നേരിടേണ്ടി വന്നത്. വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ല.
മരണകാരണം പൂർണമായും ഇപ്പോഴും വ്യക്തമായിട്ടില്ല. അത് കണ്ടെത്തേണ്ടതുണ്ട്. തുടരന്വേഷണം വേണ്ടതുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടിലൂടെ വ്യക്തമാണെന്നും ഹരജിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പ്രതികളുടെ ജാമ്യഹരജിയിൽ പരിഗണിക്കണമെന്നും ഹരജി തള്ളണമെന്നുമാണ് ഷീബയുടെ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.