Posted On
date_range Updated On
date_range എസ്.ഐ വധം: പ്രതികളുമായി തെളിവെടുപ്പ് ഉടൻ
കളിയിക്കാവിളയിൽ തമിഴ്നാട് എസ്.ഐ വിൽസണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കുഴിത്തുറ സ്റ്റേഷന ിലെത്തിച്ചു. പ്രതികളുമായി ഉടൻ തെളിവെടുപ്പ് നടത്തും. തൗഫീഖ് (28), അബ്ദുൽ ഷമീം (32) എന്നീ മുഖ്യപ്രതികളെയാണ് തമിഴ്‍നാട ്-കേരള അതിര്‍ത്തിയിലെ കുഴിത്തുറയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്നാണ് പ്രതികൾ പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വേ-കര്‍ണാടക-തമിഴ്‍നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു.
ജനുവരി എട്ടിന് രാത്രി 10.30 ഓടെയാണ് കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ പ്രതികൾ വെടിെവച്ചുകൊന്നത്. ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.