പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കാൻസർ, കുഷ്ഠ, ക്ഷയരോഗികൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ 1000 രൂപയായിരുന്നു. ആരോഗ്യ വകുപ്പിൽനിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
2026-27 സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപടി സ്വീകരിച്ചത്. പെൻഷൻ വർധനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2026 ജൂലൈ 21ന് പുറത്തിറക്കി. ഉത്തരവ് നടപ്പാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, ലാൻഡ് റവന്യൂ കമീഷണർ, ജില്ല കലക്ടർമാർ എന്നിവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.