സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്ന് അമ്മ

പാലക്കാട്: വാണിയംകളം പി.കെ ദാസ് മെഡിക്കല്‍ കോളജില്‍ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്ന് അമ്മ. താന്‍ സ്വയം ആസിഡ് കഴിച്ചതല്ലെന്നും മറ്റാരോ തന്നെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചതാണെന്നും ചികില്‍സയിലിരിക്കെ മകള്‍ തന്നോട് പറഞ്ഞുവെന്ന് അമ്മ പാറുക്കുട്ടി വ്യക്തമാക്കി.

ഐ.സി.യുവില്‍ കഴിഞ്ഞ സൗമ്യയെ പി.കെ ദാസ് മെഡിക്കല്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നുവെന്നും അമ്മ ആരോപിച്ചു. വീട്ടിലെത്തി രണ്ടാം ദിവസം സൗമ്യ രക്തം ഛര്‍ദിച്ചു. വീണ്ടും പി കെ ദാസ് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ ഇവിടെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞതായും അവർ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി നാലിന് പുലര്‍ച്ചെയാണ് പി.കെ ദാസ് മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗത്തിലെ വിശ്രമമുറിയില്‍ സൗമ്യയെയും സഹപ്രവര്‍ത്തകയെയും ആസിഡ് അകത്ത് ചെന്ന നിലയില്‍ കാണപ്പെട്ടത്. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ കഴിയുകയായിരുന്ന ഇരുവരുടെയും മരണ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലിരിക്കെ സൌമ്യ മരിച്ചു. കൂട്ടുകാരിയെ പിരിയാനാവാത്തതിനാലാണ് ആത്മഹത്യ ചെയ്തത് എന്നാണ് എഫ്.ഐ.ആര്‍.

Full View
Tags:    
News Summary - She doesn't commit suicide, says PK das hospital ex staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.