മലപ്പുറം: ദേശീയതലത്തിൽ കോൺഗ്രസിൽ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂർ എം.പി. വർഷങ്ങളായി നേതൃത്വത്തിലുള്ളവർ ചെയ്ത സേവനങ്ങൾ മഹത്തരമാണ്. അത് അംഗീകരിച്ചുകൊണ്ടുതന്നെ നവീന ആശയങ്ങൾ കൈമുതലാക്കിയ പുതുതലമുറക്ക് അവസരം കൊടുക്കണം. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
നേതൃമാറ്റം ഇൗ വർഷംതന്നെ ഉണ്ടാകുമെന്നാണ് തെൻറ പ്രതീക്ഷ. രാഹുൽഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ സമൂലമാറ്റമുണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തിൽ അവരും കുടുംബവുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി പരിശ്രമിക്കുേമ്പാൾ ഡൽഹിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഗുണം ചെയ്യും. ദലിത് വിഭാഗങ്ങളും രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുെണ്ടങ്കിലും മുഖ്യമായും മുസ്ലിം സമുദായത്തെയാണ് ലക്ഷ്യമിടുന്നത്. മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ല, കമ്യൂണിറ്റി പാർട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.