തിരുവനന്തപുരം: ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രം ഇതിനായി ജ്യൂസ് ചലഞ്ച് നടത്തിയെന്നും ഗ്രീഷ്മയും അമ്മക്കും അമ്മാവനും കൊലപാതകത്തിൽ തുല്യപങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു.
ഡി.വൈ.എസ്.പി എ.ജെ. ജോൺസന്‍റെ നേൃത്വത്തിലാണ് കുറ്റപത്രം തയാറാക്കിയത്. തമിഴ്നാട്ടുകാരനായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷം പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ജാതിവ്യത്യാസവും ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം വരെ ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോൺ പ്രണയം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. ഇതോടെ 2021 ജനുവരി അവസാനം മുതലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
അഞ്ച് തവണ വധശ്രമം നടത്തി. പിന്നീടാണ് ജ്യൂസ് ചലഞ്ചെന്ന പേരിൽ കളനാശിനി കലർത്തി നൽകുകയായിരുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലാപതകം നടക്കുമെന്നതുൾപ്പെടെ അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഡിലീറ്റ് ചെയ്തവ ഉൾപ്പെടെ ആയിരത്തിലധികം ഡിജിറ്റൽ തെളിവുകളാണ് പൊലീസ് വീണ്ടെടുത്തത്. മുഖ്യപ്രതി ഗ്രീഷ്മ അറസ്റ്റിലായിട്ട് 25ന് 90 ദിവസം കഴിയും. ഇതിന് മുമ്പ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.