Posted On
date_range Updated On
date_range ബ്ലാക് മെയിൽ കേസ്: പ്രതികളിൽ നിന്നും സ്വർണം വാങ്ങിയയാൾ അറസ്റ്റിൽ
കൊച്ചി: ഷംന കാസിം ബ്ലാക്ക്മെയിൽ കേസ് പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ ചേറ്റുവ സ്വദേശി ഷമീൽ ആണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ റഫീഖിന്‍റെ ഭാര്യാസഹോദരനാണ് ഇയാൾ.
ഇയാൾ പണയം വെച്ച ഒൻപത് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു. യുവതികളിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണമാണ് പണയം വെച്ചത്. ബുധനാഴ്ച തന്നെ ഇയാളെ കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചേറ്റുവയിൽ തന്നെയാണ് പ്രതികൾ ഉണ്ടായിരുന്നത്. ഇവരിൽ നിന്നാണ് ഷമീൽ സ്വർണ്ണം വാങ്ങിയത്.
ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി. 11 പേരെയാണ് കേസിൽ ആകെ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ ഒരാൾ കൊവിഡ് ബാധിതനാണ്. ശേഷിക്കുന്നയാൾ ഇന്നോ നാളെയോ അറസ്റ്റിലാവും എന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.