Posted On
date_range Updated On
date_range തമിഴ് കുടുംബത്തോടൊപ്പം കേരളത്തിൽ തീർഥാടനത്തിനെത്തിയ ആറ് വയസുകാരിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം: 40 കാരന്‍ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് ട്രെയിനിൽ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 40 കാരന്‍ അറസ്റ്റിൽ. അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പൊലീസിന്‍റെ പിടിയിലായത്. കേരളത്തിൽ തീർഥാടനത്തിനെത്തിയ തമിഴ് പെൺകുട്ടിയാണ് അക്രമത്തിനിരയായത്. പാലരുവി എക്സ്പ്രസിന്‍റെ ബർത്തിൽ കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
പ്രതി വധക്കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. മുത്തച്ഛനോടൊപ്പം തറയിൽ കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുന്നത് മറ്റൊരു യാത്രക്കാരിയാണ് കണ്ടത്. പിന്നാലെ സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.