Posted On
date_range Updated On
date_range കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം
കുറ്റിപ്പുറം : കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന സംഘം യാത്ര ചെയ്ത സ്വകാര്യ ടൂറിസ്റ്റ് ബസാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടത്തിൽപ്പെട്ട് മറിഞ്ഞത്.
ഇന്ന് ഉച്ചക്ക് 12.20 ഓടെയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടെങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. 50 സീറ്റ് ബസിൽ 49 പേർ ഉണ്ടായിരുന്നു. ബസിനടിയിൽ പെട്ട എല്ലാവരേയും പുറത്തെടുത്തിട്ടുണ്ട്. ഒരു കുട്ടി ഉൾപ്പടെ ആറ് പേർക്കാണ് പരിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.