തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിൽ ഉദ്യോഗാർഥികൾക്ക് തിരിച്ചടി. താത്കാലിക ജീവനക്കാർക്ക് അനുകൂലമായുള്ള സുപ്രീം കോടതി അപ്പീൽ സർക്കാർ പിന്‍വലിച്ചതോടെ ഷോർട്ട്ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ യു.ഡി.എഫ് സർക്കാർ ഇരട്ടത്താപ്പാണോ സ്വീകരിക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം. കഴിഞ്ഞ വർഷം ജൂലൈയിൽ 38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴി പരീഷ നടത്തിയെങ്കിലും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിയമനത്തിനും കോടതി ഉത്തരവുകൾ തടസമായി. പല തസ്തികകളിലും ചരുക്കപ്പട്ടിക മാത്രമായി അവശേഷിച്ചു.
നിയമന അധികാരം മാനേജ്മെന്‍റ് കമ്മിറ്റിക്കാണെന്ന് അവകാശപ്പെട്ട് ദേവസ്വം എംപ്ലോയീസ് യൂനിയന്‍ കോടതിയെ സമീപിക്കുകയായിരുന്നു. താത്ക്കാലിക ജീവനക്കാർക്ക് വേണ്ടിയായിരുന്നു എംപ്ലോയീസ് യൂനിയന്‍ കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഈ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്ത്. ഉദ്യോഗാർഥികൾക്കും റിക്രൂട്ട്മന്‍റ് ബോർഡിനും അനുകൂല നിലപാടാണ് സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ സർക്കാർ ഈ അപ്പീൽ പിന്‍വലിച്ചതോടെ കഷ്ടപ്പെട്ട് പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.