Posted On
date_range Updated On
date_range ബജറ്റിൽ സേവന നികുതികൾ വർധിപ്പിക്കും - ധനമന്ത്രി തോമസ് െഎസക്
തിരുവനന്തപുരം: സേവന നികുതികൾ വർധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റിൽ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. 50 വർഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാൽ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. നികുതി പിരിക്കാൻ ചിലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ലെന്നും െഎസക് കൂട്ടിച്ചേർത്തു.
സേവന നികുതികളിൽ മാറ്റം വരുത്തുന്ന കാര്യം ബജറ്റിൽ പരിഗണിക്കും. ഇക്കാര്യത്തിൽ സമവായമുണ്ടാകണമെന്നും െഎസക് പറഞ്ഞു.
മിസോറാം ലോട്ടറി സംസ്ഥാനത്ത് വിൽകാൻ അനുവദിക്കില്ല. അത് തടയുന്നതിനുള്ള നടപടി സർകാർ സ്വീകരിക്കും. അന്യസംസ്ഥാന ലോട്ടറിയുടെ വരവിന് കാരണമായ ഏജൻറുമാർക്ക് കേരളാ ഭാഗ്യക്കുറിയിൽ സ്ഥാനമുണ്ടാവില്ലെന്നും െഎസക് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.