തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കുട്ടനാടിനെ പുനർനിർമിക്കാൻ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് ബജറ്റിൽ ധനമന്ത്രി തോമസ് െഎസക് പ്രഖ്യാപിച്ചു. കുട്ടനാട് ശുചീകരണത്തിനായി പ്രത്യേക പദ്ധതികൾ രൂപീകരിക്കും. പാക്കേജിന്‍റെ ഭാഗമായി പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കായലും ജലാശയങ്ങളും ശുചീകരിക്കും.
കായലിലെ ചളി നീക്കും. എക്കല്‍ അടിഞ്ഞ് കായല്‍ തട്ടിന്‍റെ ഉയരം കൂടിയിട്ടുണ്ട്. പുറം ബണ്ടിന്‍റെ അറ്റകുറ്റപ്പണിക്കായി 47 കോടിയും വകയിരുത്തി. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങൾ പ്രളയത്തെ നേരിടാൻ സാധിക്കും വിധം പുനർനിർമിക്കും. 16 കോടിയുടെ താറാവ് ബ്രീഡിങ് ഫാമും കുട്ടനാടിനു വേണ്ടി പ്രഖ്യാപിച്ചു.
കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.കനാല്‍ പ്രദേശത്ത് ഉറവിടമാലിന്യസംസ്കരണം വ്യാപിപ്പിക്കും. കായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും. മത്സ്യകൃഷിക്കായി അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേ ആഴവും വീതിയും കൂട്ടാൻ 49 കോടി വകയിരുത്തി.
പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. പെറ്റ്ലാന്‍ഡ് അതോറിറ്റി സഹായത്തോടെ അഞ്ഞൂറ് കോടിയെങ്കിലും കുട്ടനാട് പാക്കേജിന് വിനിയോഗിക്കും. 150 കോടി ചെലവിൽ ഹെലിപാഡോട് കൂടി പുളിങ്കുന്നില്‍ ബഹുനില ആശുപത്രി നിർമിക്കും.
സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റൈസ് പാർക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് റൈസ് പാർക്കുകൾ സ്ഥാപിക്കുക. അരി, അരിപ്പൊടി തുടങ്ങിയവ ഇൗ പാർക്കുകളിൽ നിന്ന് ബ്രാൻഡ് ചെയ്ത് ഇറക്കും.
മലബാർ എന്ന പേരിൽ വയനാട്ടിൽ നിന്ന് കാപ്പി വിപണിയിൽ ഇറക്കും. വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കും. റബ്ബർ പുനരുദ്ധാരണത്തിന് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. റബ്ബറിന് താങ്ങുവിലയായി 400 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.