പൊലീസിലെ പുഴുക്കുത്തുകൾ: തുറന്നെഴുതി മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ പു​ഴു​ക്കു​ത്തു​ക​ള്‍ തു​റ​ന്നെ​ഴു​തി മു​ൻ ഡി.​ജി.​പി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ പൊ​ലീ​സ്​ ​ഉ​പ​ദേ​ഷ്ടാ​വു​മാ​യ എ. ​ഹേ​മ​ച​ന്ദ്ര​ൻ. ‘അ​ധി​കാ​ര​ത്തി​ന്‍റെ വ​ഴി, അ​നീ​തി​യു​ടെ​യും’ എ​ന്ന സ​ർ​വി​സ്​ സ്​​റ്റോ​റി​യി​ലാ​ണ്​ പൊ​ലീ​സ്​ സേ​ന​യി​ലെ പു​ഴു​ക്കു​ത്തു​ക​ളെ കു​റി​ച്ച്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. സ​ർ​വി​സ്​ സ്റ്റോ​റി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല ബു​ധ​നാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും.

സ​ർ​വി​സി​ലു​ട​നീ​ളം മോ​ശം പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​രു​ന്ന ഒ​രു എ​സ്.​പി​ക്ക്​ ഐ.​പി.​എ​സ്​ ല​ഭി​ച്ച​തി​നെ​കു​റി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലും പു​സ്ത​ക​ത്തി​ലു​ണ്ട്. ‘മ​ഹാ​ത്മാ​വും പൊ​ലീ​സ്​ മേ​ധാ​വി​യാ​യെ​ന്നാ​ണ്’ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നാ​ൽ പൊ​ലീ​സി​ന്​ മേ​ലു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദ’​ങ്ങ​ളെ കു​റി​ച്ചും അ​ദ്ദേ​ഹം തു​റ​​ന്നെ​ഴു​തു​ന്നു.

ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നാ​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും സ​മ്മ​ർ​ദ​ങ്ങ​ളും അ​നു​ഭ​വി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ത്. പ​ല കേ​സു​ക​ളി​ലും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന്​ സാ​ധി​ക്കി​ല്ല. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന പ്ര​തി​ക​ളു​ടെ പ​ട്ടി​ക​യ​നു​സ​രി​ച്ചാ​ക​ണം അ​ന്വേ​ഷ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ​ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​തും വ​ല​തും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്ന ആ​ക്ഷേ​പ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പൊ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വി​ന് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി കൈ​മാ​റി​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം.

1986 ബാ​ച്ച്​ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ ​ഹേ​മ​ച​ന്ദ്ര​ന്‍ 2020 മേ​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ആ​ൻ​ഡ് റെ​സ്ക്യു മേ​ധാ​വി​യാ​യാ​ണ്​ വി​ര​മി​ച്ച​ത്. ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മേ​ധാ​വി​യാ​യി​രു​ന്നു. സ​ർ​വി​സി​ലി​രി​ക്കെ ക​ള​ങ്കി​ത​ന​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന പേ​രു​ള്ള വ്യ​ക്​​തി കൂ​ടി​യാ​ണ്​ ഇ​ദ്ദേ​ഹം.

Tags:    
News Summary - Wormholes in the police: Former DGP A. Hemachandran writes openly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.