മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയിലെ വിദ്യാർഥികളിൽ പകുതിയിലേറെ പേർ പുറത്ത്. 40,373 പേർക്കാണ് ജില്ലയിൽ ട്രയൽ അലോട്ട്മെന്റ് ലഭിച്ചത്. മറ്റ് ജില്ലകളിൽനിന്നുള്ള 8198 പേരുൾപ്പെടെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82,665 പേരാണ്. 42,292 പേരാണ് ട്രയൽ അലോട്ട്മെന്റ് ലഭിക്കാത്തവരായി ജില്ലയിലുള്ളത്.
ഭിന്നശേഷി വിഭാഗത്തിനായുള്ള 410 ഉൾപ്പെടെ 57,695 സീറ്റാണ് ജില്ലയിലുള്ളത്. ജനറൽ വിഭാഗത്തിനുള്ള 26,701 സീറ്റിലും മുസ്ലിം വിഭാഗത്തിന്റെ 2999 സീറ്റിലും അലോട്ട്മെന്റായി. സംവരണ വിഭാഗത്തിലുൾപ്പെടെ 17,322 സീറ്റുകൾ ട്രയൽ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തിലും സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുമാണ്.
അപേക്ഷകരുടെ അലോട്ട്മെന്റ് ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെന്റ്. ട്രയൽ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് ജൂൺ പത്തിന് വൈകീട്ട് അഞ്ച് വരെ തിരുത്തൽ വരുത്താം.
കാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ ആവശ്യമായ തിരുത്തൽ/ഉൾപ്പെടുത്തൽ വരുത്തി പത്തിന് വൈകീട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ ചെയ്യണം. നേരത്തേ ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിനകം കൺഫർമേഷൻ നൽകാൻ കഴിയാതിരുന്നവർക്കും ഈ ഘട്ടത്തിൽ ഫൈനൽ കൺഫർമേഷൻ നടത്തി അപേക്ഷ സമർപ്പണം പൂർത്തിയാക്കാം. ഒന്നാം അലോട്ട്മെന്റ് ജൂൺ 15നാണ്.
ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) 3294-3253-41
എൽ.സി/എസ്.ഐ.യു.സി/ആംഗ്ലോ ഇന്ത്യൻ 1288-48-1240
ക്രിസ്ത്യൻ (ഒ.ബി.സി) 439-36-403
ഹിന്ദു (ഒ.ബി.സി) 1288-660-628
എസ്.സി 8127-4451-3676
എസ്.ടി 5357-202-5155
ഭിന്നശേഷിക്കാർ 1058-604-454
ൈബ്ലൻഡ് 281-24-257
ധീവര 849-15-834
വിശ്വകർമ 849-838-11
കുശവൻ ആൻഡ് റിലേറ്റഡ് 439-87-352
കുടുംബി 439-0-439
സാമ്പത്തിക പിന്നാക്കക്കാർ 4287-455-3832
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.