അഡീ. പി.എസിന്റെ രാജി വിവാദം ഒഴിവാക്കാന്‍ -സണ്ണി ജോസഫ്

ക​ണ്ണൂ​ര്‍: സ​ഹോ​ദ​രീ ഭ​ര്‍ത്താ​വ് ബെ​ന്നി തോ​മ​സി​നെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ല്‍ നി​യ​മ​പ്ര​ശ്ന​മി​ല്ലെ​ന്നും വി​വാ​ദം ഒ​ഴി​വാ​ക്കാ​നാ​ണ് അ​ദ്ദേ​ഹം രാ​ജി​വെ​ച്ച​തെ​ന്നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. അ​ഡീ. പി.​എ​സി​ന്റെ രാ​ജി സം​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണോ രാ​ജി​യെ​ന്ന ചോ​ദ്യ​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി.

‘നി​യ​മ​ന വി​വാ​ദം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​തി​ന്റെ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​താ​ണ്. പേ​ഴ്സ​ന​ല്‍ സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ള്‍ക്ക് യോ​ഗ്യ​ത-​അ​യോ​ഗ്യ​ത നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. സ​ഹ​ക​ര​ണ വ​കു​പ്പി​ലൊ​ക്കെ ചി​ല​പ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍ക്ക് അ​യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​ത്ത​രം ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ല. വൈ​ദ്യു​തി, പ​രി​സ്ഥി​തി ഉ​ള്‍പ്പെ​ടെ ഏ​റെ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള വ​കു​പ്പു​ക​ളാ​ണ് ത​നി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ശ്വാ​സ്യ​ത​യും പ്രാ​ഗ​ൽ​ഭ്യ​വും ജ​ന​സ​മ്പ​ര്‍ക്ക​വു​മു​ള്ള ഒ​രാ​ളെ ആ​വ​ശ്യ​മാ​യി​രു​ന്നു.

ബ​ന്ധു​വെ​ന്ന നി​ല​യി​ല​ല്ല, ബെ​ന്നി തോ​മ​സി​ന്റെ പൊ​തു​പ്ര​വ​ര്‍ത്ത​ന പ​രി​ച​യം മു​ന്‍നി​ര്‍ത്തി​യാ​ണ് നി​യ​മ​നം ന​ല്‍കി​യ​ത്. ബെ​ന്നി തോ​മ​സ് ആ​രാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ നാ​ട്ടി​ൽ അ​ന്വേ​ഷി​ച്ചാ​ല്‍ മ​തി’ -സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളി​ല്‍നി​ന്നോ സ​ഹ​പ്ര​വ​ര്‍ത്ത​ക​രി​ല്‍നി​ന്നോ ആ​രും നി​യ​മ​ന​ത്തെ എ​തി​ർ​ത്തി​ട്ടി​ല്ല. കെ.​പി.​സി.​സി യോ​ഗ​ത്തി​ല്‍ ഒ​രു​നേ​താ​വ് വി​ഷ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ ആ ​നി​ല​പാ​ട് മാ​റ്റി​യെ​ന്നും സ​ണ്ണി​ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു.

ബന്ധു നിയമന വിവാദത്തിനൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെ.പി.സി.സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമെന്നായിരുന്നു വിമർശനം. വിമർശനത്തിന് പിന്നാലെ ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബെന്നി തോമസ്.

അതേസമയം, എന്റെ സഹോദരൻ എന്നത് നിയമപരമായ തടസ്സമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. വേറെ എവിടെയെങ്കിലും നിയമിച്ചിട്ട് ഇവിടെ വർക്ക് ചെയ്താൽ പോരായിരുന്നോയെന്ന് എന്നോട് ഒന്ന് രണ്ട് ആളുകൾ ചോദിച്ചു. അത്തരത്തിലുള്ള കാപട്യത്തിന് ഞാൻ നിന്നിട്ടില്ല. വരുന്നവരോടൊക്കെ എന്റെ സഹോദരീഭർത്താവാണെന്ന് പരിചയപ്പെടുത്തിയാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മറ്റാരുടെയെങ്കിലും കീഴിൽ നിയമിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'ഇത് അസാധാരണമാണ്' എന്നായിരുന്നു മറുപടി.

Tags:    
News Summary - Ade PS's resignation to avoid controversy - Sunny Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.