വയനാട്ടിൽ രണ്ടു കുട്ടികൾക്ക് ഷിഗല്ലെ; 59 പേ​ർ ചി​കി​ത്സ​യി​ൽ, ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ ഛർ​ദി​യും വ​യ​റി​ള​ക്ക​വും പ​നി​യു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് യു.​പി. സ്കൂ​ളി​ലെ നാ​ല​ര വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യും അ​ഞ്ച് വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണി​വ​ർ. ജൂ​ൺ ഒ​ന്നി​ന് പ്ര​വേ​ശ​നോ​ത്സ​വം മു​ത​ൽ സ്കൂ​ളി​ലെ ഏ​താ​നും കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

സ്കൂ​ളി​ലെ കി​ണ​റ്റി​ൽ​നി​ന്നാ​ണ് കു​ട്ടി​ക​ൾ​ക്ക് അ​ണു​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് നി​ഗ​മ​നം. നി​ല​വി​ൽ 339 പേ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഇ​വ​രി​ൽ 21 പേ​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലും 38 പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ആ​കെ 21 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​തി​ൽ ര​ണ്ട് എ​ണ്ണ​ത്തി​ന്റെ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 19 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം​കൂ​ടി വ​രാ​നു​ണ്ട്.

വെ​ള്ളി​യും ശ​നി​യു​മാ​യി 211 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ​ല​ട​ക്കം ചി​കി​ത്സ തേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച 44 കു​ട്ടി​ക​ൾ കൂ​ടി ചി​കി​ത്സ​തേ​ടി. എ​ന്നാ​ൽ അ​ഡ്മി​റ്റ് ആ​യ പ​ല​രും ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മ​ല്ലാ​ത്തി​നാ​ൽ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ജൂ​ൺ ഒ​ന്നു​മു​ത​ൽ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, വീ​ട്ടി​ൽ​നി​ന്ന് ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന ഏ​താ​നും കു​ട്ടി​ക​ൾ​ക്കും അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ കൈ​ക​ഴു​കാ​നും മ​റ്റും സ്കൂ​ളി​ലെ കി​ണ​റി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വ​യ​നാ​ട്ടി​ൽ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൊ​വ്വാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​ട്ടി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.  

എ​ന്താ​ണ് ഷി​ഗ​ല്ലെ?

രോ​ഗാ​ണു​ക്ക​ൾ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം കു​ടി​ക്കു​ന്ന​തി​ലൂ​ടെ​യും മ​ലി​ന​ജ​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും ഷി​ഗ​ല്ലെ രോ​ഗം പ​ക​രു​ന്ന​ത്. ഷി​ഗെ​ല്ല എ​ന്ന ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം കു​ട​ലി​ലു​ണ്ടാ​കു​ന്ന ഒ​രി​നം അ​ണു​ബാ​ധ​യാ​ണി​ത്. പ്ര​ധാ​ന ല​ക്ഷ​ണം വ​യ​റി​ള​ക്ക​വും ഛർ​ദ്ദി​യും. കു​ട​ലി​ന്റെ ആ​വ​ര​ണ​ത്തെ ബാ​ക്ടീ​രി​യ ബാ​ധി​ച്ച് അ​വി​ടെ ത​ക​രാ​റു​ക​ളു​ണ്ടാ​ക്കും. പെ​ട്ടെ​ന്ന് പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

Tags:    
News Summary - Two children in Wayanad test positive for Shigella; 59 people under treatment, none in serious condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.