വീട്ടിൽ നിന്ന്​ മാരകായുധങ്ങൾ കണ്ടെടുത്തു; എസ്​.ഡി.പി.ഐ അനുഭാവി അറസ്​റ്റിൽ

അടൂർ: വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ച കേസിൽ എസ്​.ഡി.പി.ഐ  അനുഭാവി  അറസ്​റ്റിലായി. അറുകാലിക്കൽ പടിഞ്ഞാറ് ഗാലക്സി ഹൗസിൽ ഷഫീഖാണ്​ (32) അറസ്​റ്റിലായത്. ജില്ല പൊലീസ്​ മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഡിവൈ.എസ്​.പി ആർ. ജോസി​​​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. വീടി​​​െൻറ പല ഭാഗത്തും തിരച്ചിൽ നടത്തിയെങ്കിലും ഒടുവിൽ ചുമരിലെ രഹസ്യഅറയിൽനിന്നാണ്​ ആയുധങ്ങൾ കണ്ടെത്തിയത്.

ഇതാരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ സ്​റ്റീൽ അലമാരവെച്ച് മറച്ചിരുന്നു. രണ്ടു മഴു, മൂന്ന് വാൾ, വടിവാൾ, രണ്ട് കത്തി. ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടു മൊബൈൽഫോണും പിടിച്ചെടുത്തു. പരിശോധനക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ പൊലീസ്​ പിന്തുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന് അടൂർ നഗരത്തിൽ ഇയാളുടെ രണ്ട് മൊബൈൽഫോൺ കടകളിലും പൊലീസ്​ പരിശോധന നടത്തി.

കടയിൽനിന്ന് മൂന്ന് ഇരുമ്പ്ദണ്ഡും വാളും പൊലീസ്​ പിടിച്ചെടുത്തു. അക്രമം നടത്താൻ ആയുധങ്ങൾ ശേഖരിച്ചുവെച്ചതിന് ആയുധ നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പറക്കോട്, പഴകുളം എന്നിവിടങ്ങളിൽ രാഷ്​ട്രീയ സംഘർഷങ്ങളുമായി ഇയാൾക്ക്​ ബന്ധമുണ്ടോയെന്നും ആയുധങ്ങൾ എന്തിനാണ് സൂക്ഷിച്ചിരുന്നതെന്നും പൊലീസ്​ അന്വേഷിക്കുന്നു. ആയുധങ്ങൾ അടുത്തിടെ മൂർച്ചകൂട്ടിയാണ് സൂക്ഷിച്ചിരുന്ന​െതന്ന് പൊലീസ്​ പറഞ്ഞു.

കണ്ടെടുത്ത മൊബൈൽ ഫോണുകളിൽനിന്നുള്ള വിളികളുടെ വിവരങ്ങളും പരിശോധിക്കും. എസ്​.ഐമാരായ ബി. രമേശൻ, എസ്​. സന്തോഷ്, ഷാഡോ പൊലീസ്​ എസ്​.ഐ അശ്വിത് എസ്​. കാരായ്​മയിൽ, ഷിജു പി. സാം, എസ്​.സി.പി.ഒമാരായ അജി, ജോസ്​, സുനിൽകുമാർ, ദിലീപ്, രാജീവ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായത്​ എസ്​.ഡി.പി.​െഎ പ്രവർത്തകനല്ലന്നും പൊലീസ്​ കള്ളക്കഥ പ്രചരിപ്പിക്കുകയാണന്നും അടൂർ മണ്ഡലം പ്രസിഡൻറ്​ ആസാദ്​ പന്തളം അറിയിച്ചു.

Tags:    
News Summary - SDPI Worker Arrested in Adoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.