ഇടത്​- വലതു മുന്നണികൾ വോട്ട്​ തേടിയെന്ന്​ ​എസ്​.ഡി.പി.ഐ നേതാവ്​

തിരുവനന്തപു​രം: ഇടത്​- വലതു മുന്നണികൾ വോട്ട്​ അഭ്യർഥിച്ച്​ തങ്ങളെ സമീപിച്ചിരുന്നുവെന്ന്​ ​എസ്​.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്​. നേമത്ത്​ എൽ.ഡി.എഫ്​ സ്ഥാനാർഥി വി.ശിവൻകുട്ടിക്കും,തിരുവനന്തപുരത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി വി.എസ്​ ശിവകുമാറിനും എസ്​.ഡി.പി.ഐ വോട്ട്​ ചെയ്​തുവെന്നും സിയാദ് കണ്ടള മാധ്യമങ്ങളോട്​ പറഞ്ഞു.

എസ്​.ഡി.പി.ഐ അടക്കമുള്ളവരോട് ബന്ധ​മില്ലെന്നും വോട്ട്​ ചോദിച്ചിട്ടി​െല്ലന്നും ഇരുമുന്നണികളും അവകാശപ്പെട്ടിരുന്നു. ആ വാദങ്ങളെ തള്ളുകയാണ്​ ഈ വെളിപ്പെടുത്തലുകൾ.

ഇരു മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയ സാധ്യത തടയാനാണ്​ വോട്ട്​ ചെയ്​തത്​. നേമത്ത് പതിനായിരം വോട്ടും, തിരുവനന്തപുരത്ത്​ മൂവായിരത്തോളം വോട്ടും പാർട്ടിക്കുണ്ട്​. പാർട്ടിക്ക്​ സ്ഥാനാർഥിയില്ലാത്ത കഴക്കൂട്ടം ഉൾപ്പടെയുള്ള മിക്ക മണ്ഡലങ്ങളിലും ഇരു മുന്നണികളും എസ്​.ഡി.പി.​െഎ യോട്​ വോട്ട്​ അഭ്യർഥിച്ചിരുന്നു.

കടുത്ത ത്ര​ികോണ മത്സരമുണ്ടായിരുന്ന കഴക്കൂട്ടത്ത് ഒരു മുന്നണിയോടും പ്രത്യേക താൽപര്യം കാണിച്ചില്ല. മനസാക്ഷിവോട്ട്​ ചെയ്യാനാണ്​ പ്രവർത്തകർക്ക്​ നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - SDPI leader says LDF and UDF seeking votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.