എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണം ഉ​ത്ത​ര​മി​ല്ലാ​തെ സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണം പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി​യ​തോ​ടെ ത​ള്ളാ​​നോ കൊ​ള്ളാ​നോ ക​ഴി​യാ​തെ ഉ​ത്ത​രം​മു​ട്ടി സി.​പി.​എം. ഇ​ത്​ സം​ബ​ന്ധി​ച്ച് ആ​വ​ർ​ത്തി​ച്ചു​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ളോ​ട്​ മു​ഖ്യ​മ​ന്ത്രി ക്ഷു​ഭി​ത​നാ​വു​ക​യും ഒ​ഴി​ഞ്ഞു​മാ​റു​ക​യും ചെ​യ്ത​പ്പോ​ൾ പി​ന്തു​ണ കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ട്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​ക്ക്​ കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ‘അ​വ​രു​ടേ​താ​യ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത്​ അ​വ​രു​ടെ തീ​രു​മാ​ന​മാ​ണെ​ന്നാ​യി​രു​ന്നു’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ത​ന്ത്ര​പ​ര​മാ​യ വി​ശ​ദീ​ക​ര​ണം. ‘അ​വ​രു​ടെ പ്ര​വ​ർ​ത്ത​ക​ർ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു ചെ​യ്യാ​ൻ പോ​കു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കി അ​വ​രു​ടെ കൈ​പി​ടി​ച്ച് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് സാ​ധ്യ​മ​ല്ലെ’​ന്ന്​ കൂ​ടി ബേ​ബി പ​റ​ഞ്ഞു​വെ​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കാ​ക​ട്ടെ, എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ ‘ഞ​ങ്ങ​ൾ​ക്ക് വ​ർ​ഗീ​യ വോ​ട്ടു​ക​ൾ വേ​ണ്ട’ എ​ന്ന പ​തി​വ്​ പ​ല്ല​വി മാ​ത്രം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യം ആ​വ​ർ​ത്തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ രോ​ഷ​വും. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ബ​ന്ധ​മാ​രോ​പി​ച്ച്​ യു.​ഡി.​എ​ഫി​നെ നി​ര​ന്ത​രം ക​ട​ന്നാ​ക്ര​മി​ക്കു​ന്ന സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ച്​ ‘എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണ’ വി​വാ​ദം ശ​രി​ക്കും ഉ​ത്ത​രം​മു​ട്ടി​ക്കു​ന്നു​വെ​ന്ന്​​ ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്​​തം. കോ​ൺ​ഗ്ര​സു​യ​ർ​ത്തി​യ ബി.​​​ജെ.​പി ഡീ​ൽ ആ​രോ​പ​ണ​ത്തെ ശ​ക്​​ത​മാ​യി തി​രി​ച്ച​ടി​ച്ച്​ രം​ഗ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ട​തു നേ​താ​ക്ക​ൾ​ക്കും പ​ക്ഷേ അ​തേ ലൈ​നി​ൽ ‘എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണ​ത്തി​ൽ’ മ​റു​പ​ടി പ​റ​യാ​നും ക​ഴി​യു​ന്നി​ല്ല.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ ചൂ​ണ്ടി​ക്കാ​ട്ടി സി.​പി.​എം ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തു​​​മ്പോ​ൾ, പി​ന്തു​ണ അം​ഗീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം സി.​പി.​എ​മ്മി​ന്‍റെ പ​ഴ​യ​കാ​ല ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ തി​രി​ച്ച​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണ​ത്തി​ൽ അം​ഗീ​ക​രി​ക്കാ​തെ ഒ​ളി​ച്ചു​ക​ളി തു​ട​രു​ന്ന​താ​ണ്​ സി.​പി.​എ​മ്മി​നെ നി​ല​പാ​ട്​ വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത വി​ധം പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​​ത്. രാ​ഷ്​​​ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള മു​സ്​​ലിം സം​ഘ​ട​ന​ക​ളെ നി​ര​ന്ത​രം പ്ര​ശ്​​ന​വ​ത്​​ക​രി​ക്കു​ന്ന സ​മീ​പ​കാ​ല സി.​പി.​എം നി​ല​പാ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശേ​ഷി​ച്ചും. 

നിലപാട് സംബന്ധിച്ച് ചോദിക്കേണ്ടത് അവരോടുതന്നെ -പിണറായി വിജയൻ

തി​രൂ​ർ (മ​ല​പ്പു​റം): എ​സ്.​ഡി.​പി.​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ല​പാ​ട് സം​ബ​ന്ധി​ച്ച് ത​ന്നോ​ട​ല്ല അ​വ​രോ​ടു​ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​സ്.​ഡി.​പി.​ഐ​യു​ടെ പി​ന്തു​ണ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് തി​രൂ​രി​ൽ ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​താ​നും വോ​ട്ടി​നു വേ​ണ്ടി എ​ല്‍.​ഡി.​എ​ഫ് അ​വ​സ​ര​വാ​ദ നി​ല​പാ​ട് സ്വീ​ക​രി​ക്കി​ല്ലെ​ന്നും എ​പ്പോ​ഴും എ​ൽ.​ഡി.​എ​ഫി​ന് ത​ത്വാ​ധി​ഷ്ഠി​ത നി​ല​പാ​ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും നാ​ടി​ന് ആ​പ​ത്താ​ണ് എ​ന്ന​തു​കൊ​ണ്ടാ​ണ് എ​ൽ.​ഡി.​എ​ഫ് വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ 10 വ​ര്‍ഷം വ​ര്‍ഗീ​യ സം​ഘ​ര്‍ഷം ഉ​ണ്ടാ​കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ, ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ്. അ​തി​ലൂ​ടെ എ​ന്തെ​ങ്കി​ലും നേ​ടാ​മെ​ന്ന് ഒ​രി​ക്ക​ലും വി​ചാ​രി​ക്കേ​ണ്ട. ഇ​തെ​ല്ലാം ജ​നം ശ​രി​യാ​യ രീ​തി​യി​ല്‍ വി​ല​യി​രു​ത്തും. എ​ല്ലാ വ​ര്‍ഗീ​യ ശ​ക്തി​ക​ളോ​ടും എ​ൽ.​ഡി.​എ​ഫി​ന് എ​ന്നും ഒ​രേ നി​ല​പാ​ടാ​ണ്. ഒ​രു വ​ര്‍ഗീ​യ​ത​യോ​ടും ബ​ന്ധ​മി​ല്ല.

എ​ത്ര​യോ കാ​ല​മാ​യി വ​ര്‍ഗീ​യ​ത​ക്കെ​തി​രെ ഉ​റ​ച്ച നി​ല​പാ​ടാ​ണ് എ​ല്‍.​ഡി.​എ​ഫ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. പ​ക്ഷേ, കോ​ണ്‍ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല. കോ​ലീ​ബി സ​ഖ്യ​വും ബി.​ജെ.​പി​ക്ക് സം​സ്ഥാ​ന​ത്ത് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യ​തും ഓ​ര്‍ക്ക​ണം. ഇ​ട​തു​പ​ക്ഷ​ത്തി​ന് ല​ഭി​ച്ച തു​ട​ര്‍ഭ​ര​ണം കേ​വ​ലം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഗി​മ്മി​ക്കു​ക​ള്‍ കൊ​ണ്ട് ല​ഭി​ച്ച​ത​ല്ല. നാ​ടി​നും ജ​ന​ങ്ങ​ള്‍ക്കു​മാ​യി നി​ല​കൊ​ണ്ട് പ്ര​വ​ര്‍ത്തി​ച്ച​തു​കൊ​ണ്ടാ​ണ്. തു​ട​ർ​ഭ​ര​ണ​ത്തി​ന് ശേ​ഷ​വും സം​സ്ഥാ​നം എ​ല്ലാ മേ​ഖ​ല​യും മെ​ച്ച​പ്പെ​ട്ടു എ​ന്ന് മാ​ത്ര​മ​ല്ല, ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ട​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - CPM without SDPI cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.