ആലപ്പുഴ: കലയുടെയും സമൃദ്ധമായ വാണിജ്യത്തിെൻറയും ഗതകാല സ്മൃതികളാൽ സമ്പന്നമ ായ കിഴക്കിെൻറ വെനീസിൽ പതിനായിരത്തിലേറെ പ്രതിഭകൾ മാറ്റുരക്കുന്ന കൗമാര കലയുടെ പൂരമഹോത്സവത്തിന് വെള്ളിയാഴ്ച അരങ്ങുണരും. മൂന്ന് ദിവസം നീളുന്ന അമ്പത്തിയൊൻപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എല്ലാ ജില്ലകളിൽ നിന്നുമെത്തുന്ന മത്സരാർഥികളെ ഹൃദയപൂർവം വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് ആലപ്പുഴ പട്ടണം.
കുട്ടനാടും പാണ്ടനാടുമുൾപ്പെടെ പ്രളയത്തിെൻറ തീരാദുരിതമേറ്റുവാങ്ങിയ പ്രദേശങ്ങളുൾപ്പെടുന്ന ആതിഥേയ ജില്ല പരിമിതികളിൽ നിന്ന് കലോത്സവം പരമാവധി വർണോജ്ജ്വലമാക്കാനാണ് തയാറെടുത്തിരിക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് മുന്നോട്ട് വെളിച്ച ‘ലളിതം, ഗംഭീരം’ എന്ന ആശയത്തോട് ചേർന്ന് നിന്നുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കലോത്സവത്തിൽ 12,000 പേരാണ് മത്സരാർഥികളായത്. ഇക്കുറി 10,000 പേർ മാറ്റുരക്കും. രചനാമത്സരങ്ങൾ ജില്ലതലത്തിൽ അവസാനിച്ചതോടെയാണ് എണ്ണത്തിൽ കുറവ് വന്നത്.
രജിസ്ട്രേഷൻ നടപടികൾ 16 കേന്ദ്രങ്ങളിലായി വ്യാഴാഴ്ച രാവിലെ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 8.30ന് ഗവ.േമാഡൽ ഗേൾസ് എച്ച്.എസ്.എസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ പതാക ഉയർത്തും.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഉൾപ്പെടെ അഞ്ച് പ്രധാന വേദികളടക്കം 29 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രചന മത്സരങ്ങളുടെ മൂല്യനിർണയവും ആദ്യ ദിവസം നടക്കും. വിവിധ ജില്ലകളിൽനിന്ന് ആലപ്പുഴയിലെത്തുന്ന മത്സരാർഥികളെ 12 സ്കൂളുകളിലെ താമസ കേന്ദ്രങ്ങളിലെത്തിക്കാൻ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗരഹൃദയത്തിലെ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ഭക്ഷണത്തിനുള്ള കലവറ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.