കൊച്ചി: 42 സ്കൂളിന് അപ്ഗ്രഡേഷൻ അനുവദിക്കാനുള്ള ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ ഉത്തരവ് നടപ്പാക്കുന്നത് സ്കൂൾ മേഖലയിലെ നടപടിക്രമങ്ങൾ തകിടംമറിക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാൻ തീരുമാനമെടുത്തതായി അറിയുന്നു.
കോടതി മുഖേന അർഹത അവകാശപ്പെട്ട 42 സ്കൂളിന് അപ്ഗ്രഡേഷൻ അനുവദിക്കാനാണ് വെള്ളിയാഴ്ച ഉത്തരവുണ്ടായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമുള്ള എയിഡഡ് സ്കൂളുകളിൽ നാലാം ക്ലാസ് വരെയുള്ളവക്ക് അഞ്ചാം ക്ലാസും ഏഴാം ക്ലാസ് വരെയുള്ള സ്ഥാപനങ്ങൾക്ക് എട്ടാം ക്ലാസും ആരംഭിക്കാനുമുള്ള അനുമതി നൽകാനായിരുന്നു ഉത്തരവ്.
ഉത്തരവ് നടപ്പാക്കുേമ്പാൾ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ഹൈസ്കൂളിെൻറ ഭാഗമായ എട്ടാം ക്ലാസും യു.പിയുടെ ഭാഗമായ അഞ്ചാം ക്ലാസും യഥാക്രമം യു.പിയുടെയും എൽ.പിയുടെയും ഭാഗമായി മാറും. ബാക്കിയുള്ള സ്കൂളുകളിൽ നിലവിലെ സംവിധാനം തുടരുേമ്പാൾ കോടതി നിർദേശിച്ച സ്കൂളുകളിൽ പുതിയ രീതി നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയിൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്നാണ് സർക്കാറിെൻറ പക്ഷം. െപ്രാട്ടക്ടഡ് അധ്യാപകരുടെ പട്ടികയിൽനിന്ന് നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മതിയായ സമയം ലഭിക്കില്ല.
ഇൗ അവസരം മാനേജ്മെൻറ് സ്വന്തം താൽപര്യപ്രകാരം നിയമനം നടത്താൻ വിനിയോഗിച്ചേക്കുമെന്നുള്ള ആശങ്കയും സർക്കാറിനുണ്ട്. ഹരജിക്കാരുടെ ചുവടുപറ്റി കൂടുതൽ സ്കൂളുകൾ ഇതേ ആവശ്യമുന്നയിച്ച് ഹരജി നൽകാനും സാധ്യതയുണ്ട്. അവർക്കും സമാന ഉത്തരവ് ലഭിച്ചാൽ സർക്കാർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിരിക്കും. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് അപ്പീലിനൊരുങ്ങുന്നത്. അപ്പീൽ ഹരജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതിയിൽ സമർപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.