Posted On
date_range Updated On
date_range സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1ന് തുറക്കും; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1ന് തുറക്കും. പ്രവേശനോത്സവം പട്ടം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
പ്രവേശനോത്സവ ഗാനം സ്കൂളുകൾക്ക് കൈമാറി. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവേശനോത്സവം നടത്തണമെന്ന് സ്കൂളുകൾക്ക് നിർദേശമുണ്ട്. പാഠ പുസതകങ്ങൾ മെയ് 31നകം വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.