സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ; തീരുമാനം നാളെയെന്ന്​ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് പോലെ തന്നെ തുടരാം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തിൽ അടച്ചിടലിനെ പറ്റി ചിന്തിച്ചാൽ മതിയെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (​െഎ.എം.എ) ഭാരവാഹി ഡോ. സുൽഫി നൂഹ്​ പറഞ്ഞു. ഒമിക്രോൺ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഇപ്പോൾ മറ്റ് നിയന്ത്രണങ്ങൾ വേണ്ടായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌കൂളുകളുടെ പ്രവർത്തനതത്തിൽ നിയന്ത്രണം വേണമോ എന്നത്​ നാളത്തെ അവലോകന യോഗത്തിൽ തീരുമാനിക്കുുമെന്ന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അതനുസരിച്ചാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - school functioning amid covid spike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.