തിരുവനന്തപുരം: സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ പ്രതിസന്ധി സംബന്ധിച്ച് ജില്ല കലക്ടർമാരുടെ യോഗം ബുധനാഴ്ച ചർച്ച ചെയ്യും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പങ്കെടുക്കും.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിവിധ വകുപ്പുകളുടെ എൻ.ഒ.സി ലഭ്യമാക്കണമെന്ന വ്യവസ്ഥ കർശനമാക്കിയതോടെ ഒട്ടേറെ സ്കൂളുകൾക്ക് ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യമാണ്. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്താൻ സാധിക്കില്ല. കഴിഞ്ഞ വർഷം കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ഫിറ്റ്നസ് നിബന്ധന കർശനമാക്കാൻ തീരുമാനിച്ചത്. ഇതോടെ പല സ്കൂളുകൾക്കും ചെറിയ പ്രശ്നങ്ങളുടെ പേരിൽപോലും ഫിറ്റ്നസ് നിഷേധിക്കുന്ന സാഹചര്യമുണ്ടെന്നാണ് ആക്ഷേപം. വൈദ്യുതി, അഗ്നിരക്ഷ, ആരോഗ്യം, വനം-വന്യജീവി, മോട്ടോർ വാഹന വകുപ്പുകളുടെ സ്കൂൾ സുരക്ഷ നിരീക്ഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം ഫിറ്റ്നസ് അപേക്ഷ നിരസിക്കുകയാണെന്നാണ് സ്കൂൾ മാനേജ്മെന്റുകളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.