അനാവശ്യ പ്രചാരണങ്ങൾ നടത്തരുത്, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണം; കളമശ്ശേരി സ്‌ഫോടനത്തിൽ മുനവറലി തങ്ങൾ

കോഴിക്കോട്: കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ദുരൂഹത അകറ്റാൻ സർക്കാർ തയാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാനും സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാതിരിക്കാനും എല്ലാവരോടും അദ്ദേഹം അഭ്യർഥിച്ചു.

അനാവശ്യ പ്രചാരണങ്ങൾ നടത്തരുത്. സമീപകാലത്തെ പല സംഭവങ്ങളിലും നടന്ന പ്രചാരണങ്ങൾ വസ്തുതവിരുദ്ധമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

മുനവറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്.

കേരളത്തിലെ സ്വൈര ജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന് പിന്നിലെന്ന് വ്യക്തമാവേണ്ടിയിരിക്കുന്നു. കൃത്യവും സമഗ്രവുമായ അന്വേഷണത്തിലൂടെ ജനങ്ങളുടെ ഭീതിയകറ്റാൻ വേണ്ട ഇടപെടലുകൾ ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകണം. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പ് വരുത്തണം.

ദയവായി വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതെ, സമചിത്തതയോടെ എല്ലാവരും നിലകൊള്ളേണ്ട സാഹചര്യമാണിത്. ഊഹാപോഹങ്ങൾ പ്രചരിച്ച പല കാര്യങ്ങളിലും വസ്തുത അതിനെതിരായിരുന്നുവെന്ന് പിന്നീട് തെളിയക്കപ്പെട്ട സത്യം നമുക്ക് മുമ്പിലുണ്ട്.!

വെറുപ്പ് ഇന്ധനമാക്കിയ എല്ലാ ദുഷ്-പ്രവർത്തനങ്ങളെയും ഒരുമിച്ചു പരാജയപ്പെടുത്തിയ കേരളീയ സമൂഹം ഈ ഹീന പ്രവർത്തിയേയും അതിജയിക്കും.

Tags:    
News Summary - Sayyid Munavvar Ali Shihab Thangal react to Kalamassery blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.