പെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയും ഖത്തർ ഫൗണ്ടേഷനു കീഴിെല ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയും അക്കാദമിക രംഗത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഫാക്കൽറ്റി കൈമാറ്റം, വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ രംഗത്തെ സഹകരണം, വിവിധ വിഷയങ്ങളിെല സെമിനാറുകൾ തുടങ്ങിയവയിലാണ് ധാരണ.
ഖത്തറിലെ ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡീൻ ഡോ. ഇമാമുദ്ദീൻ അൽ ഷാഹിനും അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇസ്ലാമിക ഗവേഷക രംഗത്തും വലിയ ചുവടുവെപ്പാണ് അൽ ജാമിഅ സാധ്യമാക്കിയതെന്നും ഹമദ് ബിൻ യൂനിവേഴ്സിറ്റിയുടെ ഏഷ്യയിലേക്കുള്ള കാൽവെപ്പാണ് ഇതിലൂടെ സാധ്യമായതെന്നും ഡോ. ഇമാമുദ്ദീൻ പറഞ്ഞു.
ആധുനിക വിദ്യാഭാസ രംഗത്തെ നൂതന മേഖലകൾ വേഗം സ്വായത്തമാക്കുന്ന ഹമദ് ബിൻ യൂനിവേഴ്സിറ്റിയുമായുള്ള സഹകരണം ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭാസ രംഗത്ത് പുത്തനുണർവുണ്ടാക്കുമെന്ന് ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു.
തുർക്കി ഫാതിഹ് സുൽത്താൻ മുഹമ്മദ് യൂനിവേഴ്സിറ്റി, തുർക്കി സൽജൂക് യൂനിവേഴ്സിറ്റി, മലേഷ്യൻ ഇൻറർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഈജിപ്തിലെ അസ്ഹർ യൂനിവേഴ്സിറ്റി, ഖത്തർ യൂനിവേഴ്സിറ്റി, കുവൈത്ത് യൂനിവേഴ്സിറ്റി, സൗദി ഇമാം മുഹമ്മദ് യൂനിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവകലാശാലകളുമായി അൽ ജാമിഅക്ക് സഹകരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.